കോട്ടയം: പാലാ- തൊടുപുഴ റോഡിൽ പ്രവിത്താനത്ത് സ്കൂട്ടറുകളിൽ കാറിടിച്ച് രണ്ട് മരണം. മേലുകാവ് സ്വദേശി ധന്യ സന്തോഷ്‌ (38), അന്തിനാട് സ്വദേശി ജോമോൾ ബെന്നി (35) എന്നിവർ ആണ് മരിച്ചത്. മുണ്ടാങ്കൽ പള്ളിക്ക് സമീപത്ത് ആണ് അപകടം ഉണ്ടായത്. അമിത വേ​ഗതയിൽ എത്തിയ കാർ രണ്ട് സ്കൂട്ടറുകളെ ഇടിച്ച് തെറിപ്പിക്കുകായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. സ്കൂട്ടർ യാത്രക്കാർക്ക് ആണ് പരിക്കേറ്റത്.

ഒരു സ്കൂട്ടറിൽ ഉണ്ടായിരുന്നത് മേലുകാവ് സ്വദേശി ധന്യ സന്തോഷും രണ്ടാമത്തെ സ്കൂട്ടറിൽ ഉണ്ടായിരുന്നത് അന്തിനാട് സ്വദേശിയായ ജോമോൾ ബെന്നിയും മകൾ അന്നമോളുമായിരുന്നു. പരിക്കേറ്റ അന്നമോൾ ചികിത്സയിലാണ്. പാലാ സെന്റ്. തോമസ് ടിടിഇ കോളേജിലെ വിദ്യാർത്ഥികളാണ് കാറിൽ ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ പാലാ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.