ഓപ്പറേഷൻ സിന്ദൂറിനുശേഷം, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കായി മെഗാ ഓർഡർ നൽകാൻ വ്യോമസേനയും നാവികസേനയും,ദിനം പ്രതി ഇന്ത്യൻ പ്രതിരോധ രംഗത്തിന്റെ കരുത്ത് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിലെ സംഘർഷ സാഹചര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് തയ്യാറെടുപ്പുകളുമായി ഇന്ത്യ മുന്നോട്ടു പോകുന്നത്.ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്ക് അംഗീകാരം ലഭിച്ചതിന് ശേഷം ഇന്ത്യൻ സൈന്യം അവയ്ക്ക് മെഗാ ഓർഡറുകൾ നൽകുന്നു.
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്താൻ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചതിന് തൊട്ടുപിന്നാലെയാണിത്.

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി ധാരാളം ബ്രഹ്മോസ് മിസൈലുകൾ വാങ്ങുന്നതിനും, ഇന്ത്യൻ വ്യോമസേനയ്ക്കായി ഈ ആയുധങ്ങളുടെ കര, വ്യോമ പതിപ്പുകൾ ഉടൻ വാങ്ങുന്നതിനും പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗം അനുമതി നൽകുമെന്ന് ഉന്നത പ്രതിരോധ വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.മുഴുവൻ ഓപ്പറേഷനിലും പാകിസ്ഥാൻ വ്യോമതാവളങ്ങളെയും സൈനിക കന്റോൺമെന്റുകളെയും ആക്രമിക്കാൻ മിസൈലുകൾ ഉപയോഗിച്ചു.