ന്യൂഡല്‍ഹി: പ്രളയജലം വീട്ടുപടിക്കലെത്തിയപ്പോള്‍ ഗംഗാനദിയിലെ ജലമെന്ന് പറഞ്ഞ് പൂജ ചെയ്ത് പൊലീസുകാരന്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സബ് ഇന്‍സ്‌പെക്ടറായ ചന്ദ്രദീപ് നിഷാദാണ് പ്രളയജലം വീട്ടുപടിക്കലെത്തിയപ്പോള്‍ പൂജ ചെയ്തത്. തുടര്‍ന്ന് വീടുമുഴുവന്‍ വെളളം നിറഞ്ഞപ്പോള്‍ അതില്‍ സ്‌നാനം നടത്തുകയും ചെയ്തു. പ്രയാഗ് രാജില്‍ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഗംഗ, യമുന നദികള്‍ കരകവിഞ്ഞൊഴുകുകയും നഗരത്തിലെ നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാവുകയും ചെയ്തു. അതിനിടെയാണ് പ്രളയജലത്തില്‍ പൂജ ചെയ്യുന്ന എസ് ഐയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.