ഇടുക്കി: മൂന്നാറില്‍ ഇരുന്നൂറിലധികം തെരുവ് നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചുമൂടിയെന്ന് ആരോപണം. മൂന്നാർ പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്നയാള്‍ക്കെതിരെ ഇടുക്കി ആനിമല്‍ റെസ്‌ക്യൂ ടീം പരാതി നല്‍കി.
ഇതുപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനത്തില്‍ തെരുവ് നായ്ക്കളെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
