മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് പച്ച നുണയാണെന്ന് വയനാട്ടിൽ ദുരിദത്തിനിരയായ ജനങ്ങൾ. നിരവധി സന്നദ്ധ സംഘടനകളടക്കം ആയിരക്കണക്കിനാളുകൾ വീടുകൾ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും അതൊന്നും നടപ്പിലായില്ല. 9000 രൂപ ആകെ മൂന്ന് മാസമാണ് ലഭിച്ചത്. ജൂലൈ വരെ നൽകിയെന്ന് മുഖ്യമന്ത്രി പറയുന്നതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ദുരിതത്തിനിരയായാവർ കർമ ന്യൂസിനോട് പറഞ്ഞു.
പലരും പേരെഴുതിക്കൊണ്ടുപോയെങ്കിലും ഞങ്ങൾക്കിതുവരെ ഒരു പണവും വീടും ലഭിച്ചില്ല. ഉദ്യോഗസ്ഥർ വന്ന് നോക്കിപ്പോയെങ്കിലും നടപടിയുണ്ടായില്ല. ദുരന്തനിവാരണ സേന ഇവിടെ താമസ യോഗ്യമല്ലെന്ന് പറയുന്നുണ്ടെങ്കിലും ഒരുനടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
