ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

ദുബായിൽ രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തില്‍ 46 ദശലക്ഷം യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുളള യാത്രക്കാരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുകയാണ്.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ 46 ദശലക്ഷം യാത്രക്കാര്‍ ദുബായ് വിമാത്താവളം വഴി യാത്ര ചെയ്തു. പശ്ചിമേഷ്യ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളൊന്നും ദുബായ് വിമാനത്താവളത്തെ ബാധിച്ചിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തിലെ ഇതേ കാലയളവവിനെ അപേക്ഷിച്ച് 3.1 ശതമാനം വളര്‍ച്ചയാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.