രാജ്യവ്യാപകമായി 2.42 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. ജൂലൈ 21ന് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കിയിരുന്നു. നീറ്റിന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മെയിൽ ഐഡികൾ ഉപയോഗിച്ച് പരീക്ഷയുടെ സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2025 അധ്യയന വർഷത്തേക്കുള്ള നാഷണൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ടെസ്റ്റ്-ബിരുദാനന്തര (NEET PG) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും. വരും ജൂലൈ 31ന് അഡ്മിറ്റ് കാർഡ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യവ്യാപകമായി 2.42 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. ജൂലൈ 21ന് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കിയിരുന്നു. നീറ്റിന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മെയിൽ ഐഡികൾ ഉപയോഗിച്ച് പരീക്ഷയുടെ സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
നീറ്റ് പിജി 2025 യോഗ്യതാ മാനദണ്ഡം
നീറ്റ് പിജി 2025 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർക്ക് പ്രവേശനത്തിന് പരിഗണിക്കപ്പെടുന്നതിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണം;
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956 ലെ വ്യവസ്ഥകൾ അനുസരിച്ച് അംഗീകൃത എംബിബിഎസ് ബിരുദമോ താൽക്കാലിക എംബിബിഎസ് പാസിംഗ് ഔട്ട് സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
കൂടാതെ, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയോ സംസ്ഥാന മെഡിക്കൽ കൗൺസിലോ നൽകുന്ന എംബിബിഎസ് യോഗ്യത തെളിയിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
മാർച്ചിന് മുമ്പ് ഒരു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
ജമ്മു കശ്മീർ സംസ്ഥാനത്ത് നിന്ന് എംബിബിഎസ് പാസായ ഉദ്യോഗാർത്ഥികൾക്ക് 50 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്ക് അർഹതയുണ്ടായിരിക്കില്ല.
നീറ്റ് പിജി 2025: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഇവിടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടർന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
1. NBEMS ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in സന്ദർശിക്കുക.
2. ഹോം പേജിൽ നൽകിയിരിക്കുന്ന NEET PG 2025 അഡ്മിറ്റ് കാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ഉദ്യോഗാർത്ഥികൾ ലോഗിൻ വിശദാംശങ്ങൾ നൽകുക.
4. സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്ത, ശേഷം നിങ്ങളുടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും.
5. പേജിൽ ലഭ്യമായ അഡ്മിറ്റ് കാർഡ് പരിശോധിക്കുക.
6. ഇത് ഡൗൺലോഡ് ചെയ്ത ശേഷം കൂടുതൽ ആവശ്യത്തിനായി അതിന്റെ ഒരു ഹാർഡ് കോപ്പി എടുത്ത് സൂക്ഷിക്കുക.
കൂടുതൽ ബന്ധപ്പെട്ട വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് NBEMS ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.
