തിരുവനന്തപുരം: സംസ്ഥാനത്ത് നദികളില്‍ ഇറങ്ങുന്നതില്‍ മുന്നറിയിപ്പുമായി സംസ്ഥാന ജലസേചന വകുപ്പ്. കേരളത്തിലെ ചില നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ന് നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. നാളെ ജൂലൈ 29ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
നദികളില്‍ ഇറങ്ങാനോ നദികള്‍ മുറിച്ച് കടക്കാനോ യാതൊരു കാരണവശാലും പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ജലാശയങ്ങളെല്ലാം തന്നെ നിറഞ്ഞൊഴുകുകയാണ്.
നദികളിലെ അലര്‍ട്ട് ഇപ്രകാരം,
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട- മണിമല തോണ്ടറ (വള്ളംകുളം) സ്‌റ്റേഷന്‍
യെല്ലോ അലര്‍ട്ട്
ആലപ്പുഴ- അച്ചന്‍കോവില്‍ നാലുകെട്ടുകവല സ്‌റ്റേഷന്‍
പത്തനംതിട്ട- അച്ചന്‍കോവില്‍ കല്ലേലി, കോന്നി ജിഡി ആന്‍ഡ് പന്തളം സ്റ്റേഷന്‍
തൃശൂര്‍- കരുവന്നൂര്‍ സ്റ്റേഷന്‍
