കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻടൽ ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷയിലാണ് ഗോവിന്ദ ചാമിയേയും കൊണ്ടുള്ള പ്രത്യേക വാഹനം കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ജയിൽ മാറ്റം. ഇന്നലെ ജയിൽ ഡി.ജി.പിയുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടന്ന യോഗത്തിലാണ് ജയിൽ മാറ്റാൻ തീരുമാനിച്ചത്.

കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെ ഏകാന്ത സെല്ലാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. 4.2 മീറ്ററാണ് സെല്ലുകളുടെ ഉയരം.