ന്യൂ‍ഡൽഹി: ഡൽഹിയിൽ തുടർച്ചയായ രണ്ടു ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷം. പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചില്ല എങ്കിലും സമാനമായ കാലാവസ്ഥ തുടരും എന്നും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ മഴയുടെ തീവ്രത കുറയാൻ സാധ്യത ഉണ്ടെന്നും അധികൃതർ അറിയിച്ചു.