ഇന്ത്യൻ ആർമിയുടെ പൊതു പ്രവേശന പരീക്ഷ 2025 ജൂൺ 30 മുതൽ ജൂലൈ 10 വരെയാണ് നടന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, പഞ്ചാബി, ഒഡിയ, ബംഗാളി, ഉറുദു, ഗുജറാത്തി, മറാത്തി, അസമീസ് എന്നീ 13 ഭാഷകളിലായാണ് പരീക്ഷ നടത്തിയത്.

ഇന്ത്യൻ ആർമിയുടെ 2025 അ​ഗ്നിവീർ പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in-ൽ ഫലം പരിശോധിക്കാവുന്നതാണ്. ഇന്ത്യൻ ആർമിയുടെ പൊതു പ്രവേശന പരീക്ഷ 2025 ജൂൺ 30 മുതൽ ജൂലൈ 10 വരെയാണ് നടന്നത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, പഞ്ചാബി, ഒഡിയ, ബംഗാളി, ഉറുദു, ഗുജറാത്തി, മറാത്തി, അസമീസ് എന്നീ 13 ഭാഷകളിലായാണ് പരീക്ഷ നടത്തിയത്.

ഓൺലൈനായി നടന്ന പരീക്ഷയിൽ ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യാവലിയാണ് (എംസിക്യു) നൽകിയിരുന്നത്. ഒരു മണിക്കൂറിനുള്ളിൽ 50 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന രീതിക്കാണ് പരീക്ഷ നടത്തിയത്. ആകെ രണ്ട് മണിക്കൂർ സമയവും 100 ചോദ്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്.

ഫലം പരിശോധിക്കാൻ, ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പരിശോധിക്കുക.

1. joinindianarmy.nic.in എന്ന ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

2. ഹോം പേജിൽ ലഭ്യമായ ഇന്ത്യൻ ആർമി അഗ്നിവീർ ഫലം 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. ഉദ്യോഗാർത്ഥികൾക്ക് ലോഗിൻ വിശദാംശങ്ങൾ നൽക്കുന്നതിനായി ഒരു പുതിയ പേജ് തുറക്കും.

4. വിശദാംശങ്ങൾ നൽകി സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

5. സ്ക്രീനിൽ വന്ന ഫലം ഭാവി ആവശ്യങ്ങൾക്കായി പ്രിൻ്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.