അഹമ്മദാബാദ്: സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. ദമ്പതികളിൽ നിന്നും 28 കിലോ സ്വർണം പിടികൂടി. വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെടുത്തത്. ഇരുവരെയും സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. ദുബൈയിൽ നിന്നും വന്ന ഗുജറാത്തി സ്വദേശികളായ ദമ്പതികളെയാണ് സിഐഎസ്എഫ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം ശരീരത്തിൽ ചുറ്റിവെച്ചാണ് ദമ്പതികൾ എത്തിയത്.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അന്താരാഷ്ട്ര ടെർമിനലിൽ പരമ്പരാ​ഗത വസ്ത്രം ധരിച്ച് മധ്യവസ്കരായ ദമ്പതികൾ എത്തിയത്. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികൾ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഇരുവരുടെ നടക്കുന്നതിലെ അസാധാരണ രീതിയും വയറിനു ചുറ്റുമുള്ള ചെറിയ വീക്കവും സംശയത്തിനിടയാക്കി.