തിരുവനന്തപുരം : വിഎസിനോടുള്ള ആദരസൂചകമായി സർക്കാർ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല/ സ്റ്റാറ്റ്യൂട്ടറി/സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെ നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്നു മുതൽ 3 ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക താഴ്ത്തികെട്ടും. പിഎസ്എസി ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, ആരോഗ്യ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
“വിഎസിന് വിട നൽകാൻ നാട്: ഇന്ന് പൊതു അവധി, പരീക്ഷകൾ മാറ്റിവച്ചു.”
