ഇന്ത്യക്കെതിരെ ഭീഷണിയുമായി അമേരിക്ക. യുക്രൈൻ-റഷ്യ യുദ്ധം തുടരാൻ അനുവദിച്ചുകൊണ്ട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ നിലംപരിശാക്കുകയും നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യും എന്നാണ് യുഎസ് സെനറ്റർ ഭീഷണി മുഴക്കിയിരിക്കുന്നത്‌ . ട്രംപ് അധികാരത്തിൽ കയറുമ്പോൾ കൊടുത്ത വാഗ്‌താനങ്ങളിൽ ഒന്നാണ് റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കും എന്നത് എന്നാൽ എന്നാൽ അതിന് ട്രംപിന് കഴിഞ്ഞിട്ടില്ല ഈ സാഹചര്യത്തിലാണ് അമേരിക്ക ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്‌ .

റഷ്യയുടെ മേൽ കനത്ത സമ്മർദ്ദങ്ങൾ ഏർപ്പെടുത്തിയിട്ടും പിന്മാറാൻ റഷ്യ തയാറായില്ല, അതുകൊണ്ട് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെയാണ് ട്രംപ് ലക്ഷ്യമിടുന്നത്. അതിൽ ഇന്ത്യയും പെടും. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉയർന്ന തീരുവ ചുമത്തുമെന്ന് യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം മുന്നറിയിപ്പ് നൽകി.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് . റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ട്രംപ് താരിഫ് ചുമത്താൻ പോവുകയാണ്. യുക്രൈൻ-റഷ്യ യുദ്ധം തുടരാൻ അനുവദിച്ചുകൊണ്ട് എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കിൽ, ഞങ്ങൾ നിങ്ങളെ നിലംപരിശാക്കുകയും നിങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യും.” ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗ്രഹാം പറഞ്ഞു.
റഷ്യയുടെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 80 ശതമാനവും ഈ മൂന്ന് രാജ്യങ്ങളാണ് വാങ്ങുന്നതെന്നും, ഇതാണ് ‘പുതിൻ്റെ യുദ്ധയന്ത്ര’ത്തെ സഹായിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയും ചൈനയും ഉൾപ്പെടെ, റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളിൽനിന്നുള്ള ചരക്കുകൾക്ക് 500 ശതമാനം തീരുവ ചുമത്തണമെന്ന് ആവശ്യപ്പെടുന്ന ബിൽ നേരത്തെ ലിൻഡ്‌സെ ഗ്രഹാം അവതരിപ്പിച്ചിരുന്നു.