ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കൈകളിൽ സുരക്ഷിതമാണ്. അദ്ദേഹം അധികാരത്തിൽ വന്ന എട്ടുവർഷത്തിനുള്ളിൽ കുറ്റകൃത്യങ്ങൾ വൻതോതിൽ കുറഞ്ഞെന്ന് റിപ്പോർട്ട്. കുറ്റകൃത്യങ്ങൾക്കും, കുറ്റവാളികൾക്കും എതിരെ കർശനമായ നടപടിയാണ് യോഗിയുടെ നേതൃത്വത്തിൽ ഉള്ള യു പി പോലീസ് സ്വീകരിച്ച് പോരുന്നത്. എവിടെ അനീതി കണ്ടാലും മുഖ്യമന്ത്രി കണ്ണുംപൂട്ടി അതിനെതിരെ നടപടി സ്വീകരിക്കും.
അനധികൃതയമായി പ്രവർത്തിച്ച് വന്ന ആയിരത്തിൽ അതികം മദ്രസകൾ, അനധികൃത കുടിയേറ്റങ്ങൾ എല്ലാം തന്നെ ഒഴിപ്പിക്കുകയും ഇവിടെല്ലാം ബുൾഡോസർ നടപടി സ്വീകരിക്കുകയും ചെയ്‌തു . 2017 മുതൽ സംസ്ഥാനത്ത് 30,000-ത്തിലധികം കുറ്റവാളികളെ യുപി പോലീസ് എൻ കൗണ്ടർ വഴി പിടികൂടിയിട്ടുണ്ട് .9,000-ത്തിലധികം കുറ്റവാളികൾക്ക് കാലിൽ ഏറ്റുമുട്ടലിൽ വെടിയേറ്റു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം കുറ്റവാളികളെ പിടികൂടാൻ തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ കുറ്റവാളികളെ പിടികൂടാൻ യുപി പോലീസ് 14,973 എൻ കണ്ടർ നടത്തി . 30,694 കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. 238 കുറ്റവാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൻ കണ്ടർ നടന്നത് മീററ്റ് മേഖലയിലാണ്.
