കൊച്ചി: 16 കോടി രൂപയുടെ മയക്കുമരുന്ന് ക്യാപ്സ്യൂളുമായി വിദേശ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ബ്രസീല്‍ സ്വദേശികളായ ലൂക്കാസ് ബാറ്റിസ്റ്റ, ഭാര്യ ബ്രൂണ ഗബ്രിയല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വയറ്റില്‍ നിന്നാണ് കൊക്കെയ്ൻ ക്യാപ്സൂളുകള്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് സംഭവം. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിആർഐ ഉദ്യോഗസ്ഥർ ദമ്പതികളെ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പഴങ്ങളും പച്ചക്കറികളും നല്‍കി വയറിളക്കിയാണ് ലഹരി ഗുളികകള്‍ പുറത്തെടുത്തത്. ഇരുവരില്‍ നിന്നും 163 ഗുളികകള്‍ കണ്ടെടുത്തു.
ജീവന് പോലും അപകടമാകുന്ന തരത്തിലാണ് ലഹരി കടത്തെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ശരീരത്തിനുള്ളില്‍ വച്ച് ക്യാപ്സൂളുകള്‍ പൊട്ടിയാല്‍ ഉടനടി മരണം സംഭവിക്കും. ഗുളികകളുടെ പുറത്ത് പ്ലാസ്റ്റിക് ആവരണമുണ്ട്. അതിനാല്‍ വയറ്റിലെത്തിയാലും പൊട്ടില്ലെന്നാണ് ഇവർ കരുതിയിരുന്നത്. പിടിയിലായ യുവതി ഗർഭിണിയായിരുന്നു. മുന്ന് ലക്ഷം രൂപയാണ് ലഹരികടത്തിന് കമ്മീഷനായി ലഭിച്ചിരുന്നതെന്നാണ് വിവരം.
