തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു. സെക്രട്ടേറിയറ്റ് വളപ്പിൽവച്ചാണ് പാമ്പുകടിയേറ്റത്. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.
ആശാ വർക്കർമാരുടെ സമരത്തിന്റെ ഭാഗമായി 10 വനിതാ പൊലീസുകാരെ സെക്രട്ടേറിയറ്റിൽ രാത്രി സുരക്ഷാ ജോലിക്ക് നിയോഗിക്കാറുണ്ട്. 8 പേർ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിന് സമീപവും രണ്ടുപേർ അകത്തുമാണ് ഉണ്ടാകുക. പൊലീസുകാരി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
AUTO NEWS, BREAKING NEWS, KERALA NEWS, LATEST NEWS, LOCAL NEWS, MAIN NEWS, NATIONAL, THIRUVANANTHAPURAM NEWS, TOP NEWS
“സെക്രട്ടേറിയറ്റ് വളപ്പിൽ പാമ്പ്; പൊലീസുകാരിക്ക് ഡ്യൂട്ടിക്കിടെ കടിയേറ്റു, ആശുപത്രിയിൽ നിരീക്ഷണത്തിൽ.”
