വയനാട് പുനരധിവാസ ഫണ്ട് പിരിവിൽ വീഴ്ച വീഴ്ച വരുത്തിയ നിയോജക മണ്ഡലം പ്രസിഡണ്ടുമാർക്കെതിരെ യൂത്ത് കോൺഗ്രസിൽ നടപടി. 11 നിയോജക മണ്ഡലം പ്രസിഡണ്ടുമാരെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തു.
വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ ദുരിതബാധിതർക്ക് 30 വീടുകൾ വച്ചുനൽകുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതിനായി ഓരോ നിയോജക മണ്ഡലം കമ്മിറ്റിയും 2.5 ലക്ഷം രൂപ വീതം പിരിച്ചുനൽകണമെന്നാണ് പറഞ്ഞിരുന്നത്. ഇതിൽ 50000 രൂപ പോലും പിരിച്ചെടുക്കാത്തവരെയാണ് സസ്പെൻ്റ് ചെയ്തിരിക്കുന്നത്.
പെരിന്തൽമണ്ണ, തിരൂരങ്ങാടി, തിരൂർ, താനൂർ, ചേലക്കര, ചെങ്ങന്നൂർ, കഴക്കൂട്ടം, കാട്ടക്കട, കോവളം വട്ടിയൂർക്കാവ് നിയോജക മണ്ഡലം പ്രസിഡൻ്റ്മാർക്ക് എതിരെയാണ് നടപടി. എന്നാൽ സംസ്ഥാന നേതൃത്വത്തെ ചോദ്യം ചെയ്തതിനാണ് തങ്ങൾക്കെതിരെ നടപടിയെടുത്തത് എന്നാണ് നടപടി നേരിട്ടവരിൽ ചിലരുടെ വാദം.
