കൊല്ലം : ലോട്ടറി വിൽപനക്കാരിയായ വയോധികയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു പരുക്കേൽപിച്ചു. രാമൻകുളങ്ങര വെള്ളയിട്ടമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജമീല (80) നാണ് കടിയേറ്റത്. ഇന്നലെ രാവിലെ 8.30ന് ലക്ഷ്മി നടയ്ക്കു സമീപത്തു വച്ചാണ് നായകൾ കൂട്ടമായി വന്ന് ആക്രമിച്ചത്. ജമീലയുടെ രണ്ടു കൈകളും കടിച്ചു മുറിച്ചു. നായകളുടെ കടിയേറ്റ് വലതു കൈമുട്ടിനു താഴെയുള്ള മാംസം അടർന്നു തൂങ്ങി.നായകൾ ആക്രമിക്കുന്നതു കണ്ട് അതുവഴി ബൈക്കിൽ വന്ന ആൾ നായ്ക്കളുടെ ഇടയിലേക്ക് ബൈക്ക് ഒാടിച്ച് കയറ്റിയതോടെ അവ ഒാടി മാറുകയായിരുന്നു. തുടർന്ന് ജമീലയെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കു ശേഷം ഉച്ചയോടെ വീട്ടിലേക്കു പോയി. ജമീല എല്ലാ ദിവസവും ലക്ഷ്മി നട ജംക്‌ഷനിൽ വന്നാണ് ലോട്ടറി വിൽപന നടത്തുന്നത്. ഇവർക്കു ശാരീരിക അവശതകളുണ്ട്. ജമീലയുടെ ഭർത്താവ് റഫീക്ക് വാഹന അപകടത്തെ തുടർന്ന് രണ്ടു വർഷമായി ചികിത്സയിലാണ്. ലക്ഷ്മി നട ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
AUTO NEWS, BREAKING NEWS, HEALTH, KERALA NEWS, KOLLAM, LATEST NEWS, LOCAL NEWS, MAIN NEWS, NATIONAL, Politics News Today, TOP NEWS, VIRAL NEWS
“ലോട്ടറി വിൽപനക്കാരിയായ വയോധികയെ കൂട്ടത്തോടെ ആക്രമിച്ച് തെരുവുനായ്ക്കൾ”
