റെയിൽവെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്
ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂർ ഗുഡ്‌സ് ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറിയെന്ന് സംശയം. തീപിടുത്തമുണ്ടായതിന് 100 മീറ്റർ മാറി വിളളൽ കണ്ടെത്തി. റെയിൽവെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.

ഇന്ന് രാവിലെയാണ് എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വെച്ച് തീപിടിച്ചത്. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചിരുന്നു. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാൾ നേരിട്ട് സന്ദർശിച്ചു.
