ആറന്മുള : ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം. ഞായറാഴ്ച പകൽ പതിനോന്ന് മണിക്ക് ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിൽ നടക്കുന്ന ചടങ്ങിൽ എൺപത് ദിവസം നീണ്ടു നിൽക്കുന്ന വഴിപാട് വള്ളസദ്യ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. 52 പള്ളിയോട കരകളാണ് വള്ളസദ്യയിൽ പങ്കെടുക്കുന്നത്. വള്ളസദ്യയുടെ ആദ്യദിനമായ ഞായറാഴ്ച ഏഴു പള്ളിയോടങ്ങൾ പങ്കെടുക്കും. മന്ത്രി വീണാ ജോര്‍ജ്, ആന്റ്‌റോ ആന്റണി എം പി, പ്രമോദ് നാരായണന്‍ എം എല്‍ എ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുക്കും.