നെന്മണിക്കര : ശക്തമായ മഴയിൽ ചിറ്റിശേരി കുണ്ടേപറമ്പിൽ സജിയുടെ കോൺക്രീറ്റ് വീട് തകർന്നുവീണു. വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു അപകടം. ശബ്ദംകേട്ടു വീട്ടുകാർ ഓടിമാറിയതിനാലാണ് പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. മുൻവശം പൂർണമായും തകർന്നു. മറ്റുഭാഗങ്ങളിലെ ചുമരുകൾ വിണ്ടനിലയിലാണ്. താമസയോഗ്യമല്ലാത്തതിനാൽ കുടുംബം ബന്ധുവീട്ടിലേക്ക് മാറി.