കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനിടെ അപകടം. പ്ലാറ്റ്ഫോമിൽ നിന്നവരുടെ തലയിലേക്ക് കമ്പി വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.50ന് ചെന്നൈ മെയിലിൽ വന്ന യാത്രക്കാർ പുറത്തിറങ്ങി നടക്കുമ്പോഴായിരുന്നു അപകടം. യാത്രക്കാരുടെ നിലവിളി കേട്ട പാർക്കിങ് ഏരിയയിലെ ഓട്ടോ ഡ്രൈവർമാരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
സുരക്ഷ മാനദണ്ഡം പാലിക്കാതെയുള്ള നിർമാണമാണ് അപകട കാരണമെന്നാണ് ആരോപണം. വല കെട്ടാതെ ആയിരുന്നു നിർമാണ പ്രവർത്തനങ്ങൾ. പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മൂന്നു കമ്പികളാണ് താഴേക്കു പതിച്ചതെന്നാണ് വിവരം.