ന്യൂഡൽഹി : പഹർഗഞ്ചിൽ രണ്ടു ഹോട്ടലുകളിലായി 20 വയസ്സുള്ള യുവതിയെ തടവിലാക്കി ബലാത്സംഗം ചെയ്ത് ഭർത്താവിന്റെ മുൻ സ്ഥാപന ഉടമ. വാരണാസി നിവാസിയായ സ്ത്രീയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതി സർഫ്രാസ് അഹമ്മദിനെ (37) അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന പ്രതിയെ ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പകൽ സമയത്ത് ഹോട്ടൽ മുറികളിൽ പൂട്ടിയിട്ട് വൈകുന്നേരങ്ങളിൽ തിരിച്ചെത്തി ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

യുവതിക്കും ഭർത്താവിനും നാലു വർഷമായി സർഫ്രാസ് അഹമ്മദിനെ അറിയാം. നേരത്തെ അഹമ്മദാബാദിലെ ഇയാളുടെ സ്ഥാപനത്തിൽ യുവതിയുടെ ഭർത്താവ് ജോലി ചെയ്തിരുന്നു. ജോലി നഷ്ടപ്പെട്ട ഇരയുടെ ഭർത്താവിനു ജോലി വാഗ്ദാനം ചെയ്താണ് ജൂൺ 29 ന് വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് ഇരുവരോടും വരാൻ സർഫ്രാസ് അഹമ്മദ് ആവശ്യപ്പെട്ടത്. ജൂലൈ 2 ന് ഇരുവരെയും പഹാർഗഞ്ചിലെ ഒരു ഹോട്ടലിൽ താമസിപ്പിച്ചു. പിറ്റേന്ന്, ആനന്ദ് വിഹാറിലെ ഒരു ഫാക്ടറിയിൽ ജോലി ശരിയാക്കിയിട്ടുണ്ടെന്നും അങ്ങോട്ടേക്ക് പോകാനും ഭർത്താവിനോട് സർഫ്രാസ് ആവശ്യപ്പെടുകയായിരുന്നു. ജൂലൈ 3ന്, മറ്റൊരു അവസരം വാഗ്ദാനം ചെയ്ത് അവിടേക്കും ഭർത്താവിനെ പറഞ്ഞ് അയച്ചു.