ദുബായ്/ ലക്നൗ : ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എട്ടു മണിക്കൂറിലേറെ വൈകിയതിനെ തുടർന്ന് നൂറുകണക്കിന് യാത്രക്കാർ ലക്നൗ വിമാനത്താവളത്തിൽ കുടുങ്ങി. ഇന്നലെ( 9) ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 8.45ന് ലക്നൗവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന െഎ എക്സ്-193 വിമാനം വൈകിട്ട് 5.11നാണ് ടേക്ക് ഓഫ് ചെയ്തത്. ഇതോടെ യാത്രക്കാർക്ക് വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ദുബായിൽ വൈകിട്ട് 7.20നാണ് എത്തിയത്.വിമാനം വൈകിയതോടെ യാത്രക്കാർക്ക് എയർലൈൻസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമോ വിവരങ്ങളോ ലഭിച്ചില്ലെന്ന് പരാതിയുയർന്നു.