സമരക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ആറുമാസം മുൻപേ പ്രഖ്യാപിച്ച പണിമുടക്കാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കറിനെ വിമർ‌ശിച്ച് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഗവർണർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതേസമയം സമരനുകൂലികൾ യാത്രക്കാരെ ത‍ടഞ്ഞ സംഭവത്തെ ന്യായീകരിച്ച് മന്ത്രി വി ശിവൻകുട്ടി. സമരക്കാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും ആറുമാസം മുൻപേ പ്രഖ്യാപിച്ച പണിമുടക്കാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികൾ സമരം ചെയ്താണ് അവകാശങ്ങൾ നേടിയെടുത്തിട്ടുള്ളത്. ആ അവകാശങ്ങൾ ഒരു സർക്കാർ വന്ന് തകിടംമറിക്കുന്നത് ശരിയല്ല. മുതലാളിമാർക്കും കുത്തകകൾക്കും സഹായകരമായ നിലപാട് സ്വീകരിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തൊഴിൽ നിയമങ്ങൾ നടപ്പിലാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി