വാഷിങ്ടണ്‍: അമേരിക്കയിലെ അലബാമയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.
ബന്ധുക്കളെ കണ്ട് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിൽ ട്രക്കിടിക്കുകയായിരുന്നു. പിന്നാലെ കാറിന് തീപിടിച്ചു. അലബമായിലെ ഗ്രീന്‍ കൗണ്ടിയില്‍ ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഡാലസില്‍ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഇവർ.
തെറ്റായ ദിശയിലൂടെ എത്തിയ ഒരു മിനിട്രക്ക് ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറിന് തീപിടിച്ചു. അപകടത്തിൽ നാല് പേരും വെന്ത് മരിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞ നിലയായതിനാൽ ഡിഎന്‍എ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
