കേരളാ കോൺഗ്രസ് മാണി വിഭാഗം യു ഡി എഫിലേക്ക്. കേരള രാഷ്ട്രീയത്തിലെ വൻ മാറ്റങ്ങളുടെ വിവരങ്ങൾ. ജോസ് കെ മാണി യു ഡി എഫ് നേതാക്കളുമായി ചർച്ച നടത്തി. സി പി എമ്മിൽ നിന്നാൽ ഇനി ഒരു ഭാവിയും ഇല്ലെന്നും ഗതിയും ഇല്ലെന്നും ജോസ് കെ മാണിക്ക് തിരിച്ചറിവ്. മാത്രമല്ല മാറിയ സാഹചര്യത്തിൽ പിണറായി സർക്കാരിന്റെ മുങ്ങുന്ന കപ്പലിൽ നിന്നും ചാടാൻ റെഡിയായി ജോസ് കെ മാണി.
ചർച്ചകൾ എല്ലാം പൂർത്തിയായി എന്നും ധാരണ ആയെന്നും വിവരങ്ങൾ. ഇതനുസരിച്ച് പാലായോ തിരുവാമ്പാടിയോ ജോസ് കെ മാണിക്ക് മൽസരിക്കാൻ നല്കും. പാലാ കിട്ടിയില്ലെങ്കിൽ മുസ്ളീം ലീഗിന്റെ തിരുവാമ്പാടി നല്കാൻ റെഡിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്കി എന്നും വിവരങ്ങൾ പുറത്ത്. ജോസ് കെ മാണിയും കൂട്ടരും ഇനി യു ഡി എഫിലേക്ക് എപ്പോൾ എത്തും എന്നതിനു സമയവും സാഹചര്യവും കാരണവും മാത്രം മതി ഇനി.
മനുഷ്യ- വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻപ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണം എന്ന ജോസ് കെ മാണിയുടെ പരസ്യ പ്രസ്ഥാവന പിണറായിയുടേയും സി പി എമ്മിന്റെയും ഇടത് മുന്നണിയുടേയും നെഞ്ചത്താണ് പിച്ചാത്തി പോലെ തറച്ചത്. അത്ര മാത്രം മുറിവും നാണക്കേടുമായി പിണറായി സർക്കാരിനീ പ്രസ്ഥാവന. ഒന്നും കാണാതെ പിണറായി സർക്കാരിന്റെ നെഞ്ചത്തേക്ക് ജോസ് കെ മാണി ഈ പിച്ചാത്തി എറിയില്ല എന്നും ഉറപ്പ്.
വനനിയമം ഭേദഗതി ചെയ്യുന്നതിനും തെരുവുനായ്ക്കളെ കൊല്ലാനും നിയമ ഭേദഗതി നടത്തുവാൻ നിയമസഭ അടിയന്തിരമായി വിളിച്ചു ചേർക്കണമെന്ന് ജോസ് കെ മാണിയുടെ ആവശ്യം സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയും LDF ൽ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്നുറപ്പ്.
