കോഴിക്കോട്: ധരിക്കുന്നത് ഖദറായാലും കളറായാലും കുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആളുകള്‍ ഇഷ്ടമുള്ളത് ധരിക്കട്ടെ. എന്നാല്‍ ഖാദി മേഖല സംരക്ഷിക്കപ്പെടണം. വളരെ ഗൗരവതരമായ വിഷയങ്ങള്‍ നില്‍ക്കുമ്പോള്‍ അജയ് തറയിലിന്റെ ഖദര്‍ വിവാദം അനാവശ്യ ചര്‍ച്ചയായിപ്പോയെന്നും മുരളീധരന്‍ പ്രതികരിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം
അനാവശ്യ ചര്‍ച്ചയ്ക്കാണ് അജയ് തറയിലിന്റെ ഖദര്‍ വിവാദം തുടക്കമിട്ടത്. വളരെ ഗൗരവതരമായ വിഷയം നില്‍ക്കുമ്പോഴാണ് ഈ അനാവശ്യ ചര്‍ച്ച. ഖദറായാലും കളറായാലും കുഴപ്പമില്ല. താന്‍ രണ്ടും ധരിക്കാറുണ്ട്. ആളുകള്‍ ഇഷ്ടമുള്ളത് ധരിക്കട്ടെ. എന്നാല്‍, ഖദര്‍മേഖല സംരക്ഷിക്കപ്പെടണമെന്നൊരു അഭിപ്രായം തനിക്കുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അമ്പേ പരാജയമാണെന്നും ആരോഗ്യ വകുപ്പ് അനാരോഗ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വിമര്‍ശനം ചൂണ്ടിക്കാട്ടിയാല്‍ വ്യക്തിയധിക്ഷേപമാണ് മന്ത്രി നടത്തുന്നത്. മന്ത്രിയുടെ അധിക്ഷേപത്തിന് മറുപടി പറയുന്നില്ല. മുന്‍കാല സര്‍ക്കാരുകള്‍ ആരോഗ്യരംഗം നന്നായാണ് കൈകാര്യംചെയ്തത്. ഇപ്പോള്‍ എന്തെങ്കിലും പറയുമ്പോള്‍ ഫ്‌ളാഷ് ബാക്ക് നോക്കാനാണ് പറയുന്നത്. ഫ്‌ളാഷ് ബാക്ക് നോക്കാന്‍ എന്തിനാണ് ആരോഗ്യമന്ത്രിയെന്നും കെ. മുരളിധരന്‍ ചോദിച്ചു.
കേരള സര്‍വകലാശാല രജിസ്ട്രാറുടെ പല നിലപാടുകളോടും വിയോജിപ്പുണ്ട്. എന്നാല്‍, സസ്‌പെന്‍ഷന്‍ ശരിയല്ല. ആര്‍എസ്എസ് നയം നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. രജിസ്ട്രാര്‍ക്ക് കോടതിയില്‍നിന്ന് നീതി ലഭിക്കും വി.സി. സര്‍വകലാശാല ചട്ടം പാലിക്കേണ്ടയാളാണ്. കേരളത്തിന്റെ പൊതുസാഹചര്യം വി.സി പരിഗണിക്കണമായിരുന്നു. രാജ്ഭവന്റെ സ്വാധീനം തീരുമാനത്തിലുണ്ട്. വി.സി ആര്‍എസ്എസ് വിധേയത്വം കാണിച്ചു. എന്തുകൊണ്ട് സേവാ സമിതിക്കാര്‍ക്കെതിരെ നടപടിയില്ലെന്നും കെ. മുരളീധരന്‍ ചോദിച്ചു.
