കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകര്‍ന്നുവീണു മരിച്ചത് കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട ബിന്ദുവെന്ന് സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി തകര്‍ന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഒന്നരമണിക്കൂറോളം ബിന്ദു കെട്ടിടത്തിനുള്ളിൽ കുടങ്ങികിടന്നു.