കോട്ടയം : ബിന്ദുവിന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞു ഭർത്താവ് വിശ്രുതനും മക്കളും. ന്യൂറോസര്‍ജറിക്കു വേണ്ടിയാണ് മകൾ നവമിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിശ്രുതനും ബിന്ദുവും എത്തിയത്. ചികിത്സ കഴിഞ്ഞു ഭേദമായ ശേഷം മകളുമായി മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചൊവാഴ്ചയാണു ആശുപത്രിയിൽ അഡ്മിറ്റായത്.

‘ഞാൻ തകർന്നിരിക്കുകയാണ്. ഭാര്യ നഷ്ടപ്പെട്ടു നിൽക്കുമ്പോൾ എനിക്ക് ഒന്നും പറയാനാകുന്നില്ല. വെന്തുരുകുകയാണ് ഞാൻ’’ – വിശ്രുതൻ പറഞ്ഞു. അമ്മ പോകല്ലേയെന്നു പ്രാർഥിച്ചതാണെന്നു വിശ്രുതന്റെ മകനും എൻജിനീയറുമായ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ‘‘ ഞാൻ ആരെയൊക്കെ വിളിച്ച് പ്രാർഥിച്ചു. എന്റെ അമ്മ ആരെയും ദ്രോഹിച്ചിട്ടില്ല. ജീവിതത്തിൽ ആരെയും ദ്രോഹിച്ചിട്ടില്ല. അമ്മയ്ക്കു പകരം എന്നെ എടുത്താൽ മതിയായിരുന്നു’’ – പൊട്ടിക്കരഞ്ഞു കൊണ്ട് നവനീത് പറഞ്ഞു.