ന്യൂഡൽഹി : ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 19–ാം സീസണിനു മുന്നോടിയായി സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ വെറും അഭ്യൂഹങ്ങളായി തള്ളാൻ വരട്ടെ! രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ സഞ്ജുവിനെ ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിങ്സ് ഉൾപ്പെടെയുള്ള ടീമുകൾ രംഗത്തുണ്ടെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു. സഞ്ജുവിനെ ടീമിലെത്തിക്കുന്നതിലുള്ള താൽപര്യം ചെന്നൈ സൂപ്പർ കിങ്സിന്റെ തന്നെ പ്രതിനിധിയെ ഉദ്ധരിച്ച് ‘ക്രിക്ബസ്’ സ്ഥിരീകരിക്കുകയും ചെയ്തു. സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് എന്നതായിരുന്നു ഇതുവരെയുള്ള അഭ്യൂഹങ്ങളെഈ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ഏതൊക്കെ ടീമുകളാണ് രംഗത്ത്ഉള്ളത് എന്ന് പേരെടുത്തു പരാമർശിക്കുന്നുവില്ല.