പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂലൈ മാസത്തിലെ വിദേശ സന്ദർശന പട്ടിക പുറത്ത്. ജുലൈ 2, 3 തീയതികളിലായി പ്രധാനമന്ത്രി ഘാന സന്ദർശിക്കും. 30 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂലൈ മാസത്തിലെ വിദേശ സന്ദർശന പട്ടിക പുറത്ത്. ജുലൈ 2, 3 തീയതികളിലായി പ്രധാനമന്ത്രി ഘാന സന്ദർശിക്കും. 30 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. 3, 4 തീയതികളിലായി ട്രിനിഡാഡ് ആൻഡ് ടുബാഗോ ആണ് സന്ദർശിക്കുന്നത്. 26 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനമാണിത്. 6, 7 തീയതികളിൽ ബ്രസീൽ റിയോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും. 9ന് നമീബിയയിലെത്തും. 27 വർഷത്തിന് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനമാണ് നമീബിയയിലേക്ക്. പ്രധാനപ്പെട്ട ധാരണാപത്രങ്ങൾ ഒപ്പ് വയ്ക്കുന്നതിനാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.