ആഗോള മലയാളി സംഘടനയായ ഡബ്ലിയു. എം. സി. ഗ്ലോബൽ ദ്വിവത്സര സമ്മേളനം UAE ഷാർജയിൽ

ഷാർജാ: വേൾഡ് മലയാളി കൌൺസിൽ ബൈനിയൽ കോൺഫറൻസിന് ഷാർജയിൽ തിരി തെളിഞ്ഞു.


ആഗോള മലയാളി സംഘടനയായ ഡബ്ലിയു. എം. സി. ഗ്ലോബൽ ദ്വിവത്സര സമ്മേളനം UAE ഷാർജാ കോർണിഷ് ഹോട്ടലിൽ പതാക ഉയർത്തൽ ചടങ്ങോടുകൂടി മൂന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ചു.
ഓർഗാനൈസിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ , ഗ്ലൊബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം വി. പി.അഡ്മിൻ ശശി നടക്കൽ, വി.പി. ഓർഗനൈസേഷൻ ചാൾസ് പോൾ, ശാഹുൽ ഹമീദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സന്തോഷ്‌ കെട്ടേത്ത് , മിഡിൽ ഈസ്റ്റ്‌ പ്രസിഡന്റ്‌ വിനേഷ് മോഹൻ, ഇന്ത്യാ രീജിയൻ പ്രസിഡന്റ്‌ ഡോമിനിക് ജോസഫ് , പി.എച്ച്.കുര്യൻ ഐ. എ. എസ്. , ജൂഡിൻ ഫെർണണ്ടസ് , എസ്.കെ. ചെറിയാൻ , ജെക്കബ് മത്തായി, സി.യു. മത്തായി, അബ്ദുൽ അസിസ്, തോമസ് ചെല്ലത്ത്, അഡ്വ സുധാകരൻ , ലാൽ ഭാസ്കർ, ഈഗ്നെസിയസ് , ആൻസി ജോയ്, വി.എസ്, ബിജുകുമാർ, തുളസീധരൻ , എസ്തർ ഐസക്, വർഗീസ് പനക്കൽ , മൂസ കൊയ , ജാനെറ്റ് വർഗീസ്, കൂടാതെ മറ്റ് രീജിയൻ ,പ്രൊവിൻസ് ഭാരവാഹികൾ, സമ്മേളന പ്രതിനിധികൾ പാതക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്തു.


സമ്മേളനത്തോട് അനുബന്ധിച്ച് മാധ്യമ പ്രവർത്തകരുമായി “മാറുന്ന ആഗോള ക്രമത്തിൽ വർധിച്ചുവരുന്ന ഇന്ത്യയുടെ പ്രസക്തിയും മാധ്യമ പ്രവർത്തകരുടെ പങ്കാളിത്തവും ” എന്ന വിഷയത്തിൽ നടന്ന മാധ്യമ സംവാദത്തിൽ ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ്. , ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവർ നേതൃത്തം കൊടുത്ത സെമിനാറും നടക്കുകയുണ്ടായി.