തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35 ഇനിയും തിരിച്ചുപോയിട്ടില്ല. ഇംഗ്ലണ്ടിൽ നിന്നടക്കം വിദഗ്ധരെത്തി പഠിച്ചപണി പതിനെട്ടും പയറ്റുകയാണ്. ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. എങ്കിലും വിമാനത്തിന്‍റെ മടക്കയാത്രയിൽ അനിശ്ചിതത്വം തുടരുന്നു, ഒപ്പം നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട്.
പത്ത് ദിവസമായി വിമാനത്താവളത്തിൽ തുറസായ സ്ഥലത്താണ് എഫ് 35 തുടരുന്നത്. വിമാനത്തിന്റെ കേടുപാട് പരിഹരിക്കാന്‍ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ 30 അംഗസംഘം എത്തുന്നുണ്ടെന്നാണ് വിവിരം. ഇനിയും വിമാനത്തിന്‍റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എയർ ലിഫ്റ്റിങ് വേണ്ടിവരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സാങ്കേതിക തകരാർ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സുരക്ഷവിലയിരുത്തിയ ശേഷം സൈനിക വിമാനത്തിൽ എഫ് 35 ബ്രിട്ടണിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് കേടുപാടുപറ്റിയതായാണ് നിലവിലെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇത് പരിഹരിക്കുക എന്നത് ശ്രമകരമെന്നാണ് വിവരം. ഇനി വരുന്ന 30 അംഗസംഘത്തിന് പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ വിമാനം എയയർലിഫ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഹൈഡ്രോളിക് സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താതെ വിമാനം തിരിച്ചുപറക്കുന്നത് സുരക്ഷിതമല്ല എന്നതിനാലാണ് ഇത്. ഇനിയും കൂടുതൽ ദിവസം വിമാനത്താവളത്തിൽ എഫ് 35 തുടരുകയാണെങ്കിൽ വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതർ നൽകേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ വിമാനത്തിന്റെ സങ്കേതികത്തകരാര്‍ കണ്ടെത്തുന്നതിനായി ബ്രിട്ടണില്‍നിന്ന് അഞ്ചുപേര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇവിടെയുണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും മറ്റ് രണ്ടു സാങ്കേതികവിദഗ്ദ്ധരും ഇതിനിടെ മടങ്ങി. പുതുതായി എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ യുദ്ധവിമാനത്തിന്റെ ചുമതലയേറ്റെടുത്തു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും 30 അംഗ വിദഗ്ദ്ധസംഘം തിരുവനന്തപുരത്തെത്തുന്നത്. എഫ്-35 പരിശോധിക്കാനും വിമാനത്തെ തിരികെ ബ്രിട്ടനിലേക്കു കൊണ്ടുപോകാനും പൂര്‍ണസജ്ജമായാണ് സംഘം വരുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീല്‍ഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണു സൂചന.
സൈനികാഭ്യാസത്തിനിടെ അപ്രതീക്ഷിത ലാൻഡിങ്
അറബിക്കടലിൽ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35, ജൂൺ 14-ന് രാത്രി 9.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ഇന്ധനക്കുറവിനെത്തുടർന്നാണ് ഇറക്കിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ പറഞ്ഞത്. പ്രതിരോധ വകുപ്പിന്റെ നടപടികള്‍ക്ക് ശേഷം ഇന്ധനം നിറച്ച് വിമാനം തിരിച്ചുപറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, തിരിച്ചിറക്കിയതിന് പിന്നാലെ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് കേടുപാടുപറ്റിയതായി പരിശോധനയിൽ തെളിഞ്ഞു.
110 ദശലക്ഷം ഡോളർ വിലവരുന്ന എഫ് 35 ഫൈറ്റർ ജെറ്റാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ തുറസ്സായ ഇടത്ത് വെയിലും മഴയുമേറ്റ് കിടക്കുന്നത്. കൺവെട്ടത്തുനിന്ന് മാറാതെ ബ്രിട്ടീഷുകാരായ പൈലറ്റുമാരും ഇരിപ്പുറപ്പിച്ചിട്ടുണ്ട്. മഴ കനക്കുന്നതുകൊണ്ട് വിമാനത്തെ ഹാങ്ങർ യൂണിറ്റിലേക്ക് മാറ്റാമെന്ന് ഇന്ത്യൻ വ്യോമസേന നിർദേശിച്ചെങ്കിലും അതുവേണ്ടെന്ന നിലപാടിലാണ് യുകെ. അത്യാധുനിക സൈനികവിമാനമായ എഫ് 35 മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് സംഘത്തിന്റെ തീരുമാനം.
എന്തുകൊണ്ട് ഇത്രയധികം മുന്‍കരുതല്‍?
തിരുവനന്തപുരം വിമാനത്താവളത്തിൽ എഫ് 35 ഇറക്കിയതിന് പിന്നാലെ ക്യാപ്റ്റൻ മൈക്ക് വിമാനത്തിനരികിൽ കസേരയിട്ടിരുന്നിരുന്നു. സുരക്ഷാ നടപടിപൂർത്തിയാക്കുന്നതിനായി കൊണ്ടുപോകാൻ വ്യോമസേനാ ഉദ്യോഗസ്ഥർ എത്തിയെങ്കിലും വിമാനത്തിനടുത്ത് നിന്ന് പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തനിക്ക് ഒരു കസേനവേണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടർന്ന് ഏറെനേരം വിമാനത്തിനടുത്ത് കസേരയിട്ട് വിശ്രമിക്കുകയായിരുന്നു. വിമാനത്തിന്റെ അറ്റകുറ്റപണികള്‍ക്കായുള്ള സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ പിറ്റേദിവസം എത്തിയതിന് ശേഷമായിരുന്നു അദ്ദേഹം തിരികെ മടങ്ങിയത്.
വിമാനം നന്നാക്കാനായി വിമാനത്താവളത്തോടു ചേര്‍ന്നുള്ള ഹാങ്ങര്‍ യൂണിറ്റിലേക്കു മാറ്റാമെന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശം ബ്രിട്ടീഷ് അധികൃതര്‍ നിരസിച്ചു. അത്യാധുനിക സൈനികവിമാനമായ എഫ്-35 മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്കു മാറ്റേണ്ടതില്ല എന്നാണ് ബ്രട്ടീഷ് സംഘത്തിന്റെ തീരുമാനം. എഫ് 35-ന്റെ നിര്‍മാണ, പ്രവര്‍ത്തന രഹസ്യങ്ങള്‍ അല്‍പ്പംപോലും ചോര്‍ന്നുപോകരുതെന്ന മുന്‍കരുതലാണ് ഇതിനു പിന്നില്‍.
ലോകത്ത് ഏതാനും രാജ്യങ്ങള്‍ക്കു മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധവിമാനമാണ് ബ്രിട്ടീഷ് നാവികസേനയുടെ അമേരിക്കന്‍ നിര്‍മിത എഫ്-35. രഹസ്യമായ നിരവധി സാങ്കേതികസംവിധാനങ്ങള്‍ കാരണം മറ്റു യുദ്ധവിമാനങ്ങളെക്കാള്‍ പോരാട്ടശേഷി കൂടിയവയാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍. അമേരിക്കയുടെതന്നെ എഫ്-22 റാപ്റ്റര്‍, റഷ്യയുടെ എസ്‌യു -57, ചൈനയുടെ ഛെങ്ഡു ജെ -20, ഷെന്‍യാങ് ജെ- 35, ടര്‍ക്കിയുടെ ടിഎഫ്എക്‌സ്- ഖാന്‍ എന്നിവയാണ് ഈ ഗണത്തില്‍പ്പെടുന്ന മറ്റു യുദ്ധവിമാനങ്ങള്‍.
അമേരിക്കയുടെ എഫ്-35 വേണ്ടെന്നുെവച്ച് ഇന്ത്യ, ഇത്തരം വിമാനം സ്വന്തമായി വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ്. ശബ്ദത്തെക്കാള്‍ വേഗത്തില്‍ പറക്കുന്ന ഒറ്റ എന്‍ജിന്‍, ഒറ്റ സീറ്റര്‍ എഫ്-35 ലോക്കീഡ് മാര്‍ട്ടിന്‍ എന്ന കമ്പനിയാണ് വികസിപ്പിച്ച് അമേരിക്കയ്ക്കു കൈമാറിയത്. എ, ബി, സി എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഈ വിമാനത്തിനുണ്ട്. 1000 കോടി രൂപ വരെ വില വരുന്ന ഈ വിമാനം അമേരിക്ക അവരുടെ സഖ്യരാഷ്ട്രങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
എഫ്-35 എ: സവിശേഷതകൾ ഏറെ
ആകാശത്തുനിന്നു കരയിലേക്ക് ആക്രമണം നടത്താനാവുന്ന സംവിധാനം എഫ്-35 എ ഇനത്തിനുണ്ട്. ഇതിന്റെ ബി ഇനത്തിന് റണ്‍വേയില്ലാതെ കുത്തനെ പറന്നിറങ്ങാന്‍ സാധിക്കും. ചെറിയ റണ്‍വേയില്‍ കുറഞ്ഞ ദൂരം ഓടി പറന്നുയരാനും ഇവയ്ക്കു കഴിയും. അതിനാല്‍ത്തന്നെ ചെറിയ വിമാനവാഹിനി കപ്പലുകളില്‍നിന്നുപോലും ഇതിനു പറന്നുയരാനാകും.
വലിപ്പമേറിയ ചിറകുകളാണ് സി വിഭാഗത്തിന്റെ പ്രത്യേകത. ഇതു മടക്കിവെക്കാനുമാവും. റഡാറില്‍പ്പെടാതെ ആയുധങ്ങള്‍ ഒളിപ്പിച്ചുവെക്കാനുള്ള സൗകര്യം ഈ വിമാനത്തിനുണ്ട്. ശബ്ദത്തെക്കാള്‍ വേഗത്തില്‍(1.6 മാക് വേഗം) പറക്കാനും ആകാശത്തുതന്നെ വെട്ടിത്തിരിഞ്ഞുള്ള ചടുലനീക്കങ്ങള്‍ക്കും സഹായിക്കുംവിധമാണ് ഇതിന്റെ രൂപകല്പന. ദൗത്യത്തിനിടയില്‍ത്തന്നെ മറ്റു വിമാനങ്ങളുമായും താഴെയുള്ള നിയന്ത്രണസംവിധാനങ്ങളുമായും ആശയവിനിമയം നടത്താനും സാധിക്കും. ഈ സാങ്കേതികവിദ്യകളുടെ രഹസ്യാത്മകതയാണ് എഫ് 35-നെ ഉടമസ്ഥസേനകള്‍ പൊതിഞ്ഞുപിടിക്കുന്നതിനു കാരണവും.
ശത്രുക്കളുടെ റഡാറിന്റെ കണ്ണുവെട്ടിച്ചു പറക്കാനുള്ള സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയാണ് അഞ്ചാംതലമുറ വിമാനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. റഡാറില്‍നിന്ന് അയയ്ക്കുന്ന റേഡിയോ തരംഗങ്ങള്‍ ആകാശത്തെ എതെങ്കിലും വസ്തുവില്‍ തട്ടി തിരിച്ച് റഡാറില്‍ എത്തുകയും അതു വിശകലനംചെയ്ത് എന്തു വസ്തുവാണെന്നു തിരിച്ചറിയുകയുമാണ് റഡാറുകള്‍ ചെയ്യുന്നത്. എന്നാല്‍, റഡാറുകളില്‍നിന്നു വരുന്ന തരംഗങ്ങളെ ആഗിരണംചെയ്യുകയോ അവ റഡാറിലേക്കു തിരികെപ്പോകാതെ വഴിതിരിച്ചുവിടുകയോ ചെയ്താണ് അഞ്ചാം തലമുറ വിമാനങ്ങള്‍ ഇതിനെ മറികടക്കുന്നത്. സാധാരണ യുദ്ധവിമാനങ്ങളെ 400-500 കിലോമീറ്റര്‍ അകലൈവച്ച് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ സാധിക്കുമെങ്കില്‍ അഞ്ചാം തലമുറ വിമാനത്തെ തിരിച്ചറിഞ്ഞുവരുമ്പോഴേക്കും അത് ലക്ഷ്യം തകര്‍ത്ത് മടങ്ങിയിട്ടുണ്ടാകും.
