ആറ്റിങ്ങൽ: ആലങ്കോട് സ്കൂള്‍ ബസ്സില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ച്
അപകടം. ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആലങ്കോട് സിഗ്നലില്‍ നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസ്സിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി ബസ് വന്നിടിച്ചത്.

മുപ്പതോളം വിദ്യാർത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. 11 കുട്ടികള്‍ ആശുപത്രിയിലുണ്ട്. അതില്‍ അഞ്ചു പേർക്ക് മാത്രമാണ് ചെറിയ പരിക്കുകള്‍ ഉള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല.