ചെന്നൈ: തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തിൽ കോട്ടയം ചക്കംപുഴ സ്വദേശിയായ യുവാവ് ഡോണറ്റ് ജോസഫ് മരിച്ചു. കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് അപകടം. വേളാങ്കണ്ണിയിലേക്കു പോകുന്നതിനിടെയാണ് അപകടം. സംഭവ സ്ഥലത്തുവച്ചുതന്നെ ഡോണറ്റ് ജോസഫ് മരിച്ചു. ഭാര്യ അമാർലിയ അലക്സിന് സാരമായി പരുക്കേറ്റു. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഡോണറ്റിന്റെ മ‍ൃതദേഹം തൂവാക്കുടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.