ടുത്ത വർഷത്തെ ടി20 ലോകകപ്പിന് യോഗ്യത നേടി കാനഡ. അമേരിക്ക പ്രാദേശിക മത്സരത്തിൽ ബഹാമസിനെതിരെ നേടിയ ഏഴ് വിക്കറ്റ് ജയത്തോടെയാണ് കാനഡ ലോകകപ്പ് യോഗ്യത നേടിയത്. ഇതോടെ ടി20 ലോകകപ്പിന് യോഗ്യത നേടുന്ന 13മാത്തെ രാജ്യമായി കാനഡ മാറി. ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.

നാല് ടീമുകളാണ് അമേരിക്ക ക്വാളിഫയറിൽ കളിച്ചത്. യോഗ്യതാഘട്ടത്തിലെ ആറ് മത്സരങ്ങളും വിജയിക്കാൻ കാനഡയ്ക്ക് സാധിച്ചു. അവസാന മത്സരത്തിലെ ഫലം എന്തുതന്നെയായാലും കാനഡ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്യും. ഇത് രണ്ടാം തവണയാണ് കാനഡ ടി20 ലോകകപ്പ് യോഗ്യത നേടുന്നത്.

20 രാജ്യങ്ങളാണ് 2026 ടി20 ലോകകപ്പിൽ കളിക്കുക. ആകെ 55 മത്സരങ്ങളുണ്ടാവും. ഗ്രൂപ്പ് ഘട്ടവും പിന്നെ ഒരു സൂപ്പർ എട്ട് ഘട്ടവും ഒരു നോക്കൗട്ട് ഘട്ടവുമാണ് ലോകകപ്പിൽ ഉണ്ടാവുക. ആദ്യം ശ്രീലങ്കയ്ക്ക് മാത്രമായിരുന്നു ആതിഥേയവകാശമെങ്കിലും ടൂർണമെൻ്റ് വിശാലമാക്കിയതും ശ്രീലങ്കയിൽ മതിയായ സ്റ്റേഡിയങ്ങൾ ഇല്ലാത്തതും കണക്കിലെടുത്ത് ഇന്ത്യയെക്കൂടി ആതിഥേയരാക്കുകയായിരുന്നു. ഇന്ത്യ- പാകിസ്താൻ മത്സരങ്ങൾ ശ്രീലങ്കയിലാവും നടക്കുക.