രാഷ്ട്രീയമായി നല്ല മത്സരമാണ് നിലമ്പൂരിൽ നടന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കഴിഞ്ഞ തവണ നിലമ്പൂരിൽ എൽ.ഡി.എഫ് ജയിച്ചത് സ്വതന്ത്ര സ്ഥാനാർഥിക്ക് കിട്ടിയ സ്വതന്ത്രമായ വോട്ടുകളും പരമ്പാരാ​ഗത വോട്ടും ചേർന്നാണ്. ഇപ്രാവശ്യം ആ സ്വതന്ത്ര വോട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞത് സംബന്ധിച്ച ചോ​ദ്യത്തിന് മറുപടിയായാണ് എം.വി ​ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്.