ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.
രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
