കൊച്ചി: കൊച്ചി കുമ്പളങ്ങിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെ 11:30 ഓടെയായിരുന്നു സംഭവം. സേക്രഡ് ഹാര്‍ട്ട് ജംഗ്ഷന് സമീപമുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. കുറച്ച് നാളുകളായി പറമ്പ് കാട് പിടിച്ചു കിടക്കുകയായിരുന്നു. ഇവിടം വൃത്തിയാക്കാന്‍ തൊഴിലാളികള്‍ എത്തിയപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്. സമീപത്ത് പള്ളിയുടെ സെമിത്തേരിയുണ്ട്. തലയോട്ടി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
BREAKING NEWS, ERNAMKULAM NEWS, KERALA NEWS, LATEST NEWS, NATIONAL, TOP NEWS
“കൊച്ചി കുമ്പളങ്ങിയിൽ ഒഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി.”
