തിരുവനന്തപുരം : ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്ന് 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രേവചിച്ചിരുന്നത്. നാളെ (22/06/2025) ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണു ശക്തമായ മഴ എന്നതു കൊണ്ട് അർഥമാക്കുന്നത്.
തിങ്കൾ , ചൊവ്വ, ബുധൻ ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടായിരിക്കും. അതേസമയം തെക്കു പടിഞ്ഞാറൻ ബിഹാറിനു മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാലും വടക്കു കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
AUTO NEWS, BREAKING NEWS, KERALA NEWS, LATEST NEWS, THIRUVANANTHAPURAM NEWS, TOP NEWS
“ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് സംസ്ഥാനത്തെ 7 ജില്ലകളിൽ യെലോ അലർട്ട്. “
