ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടഷൻ്റെ സഹായ വിതരണത്തിനെതിരെ യുനിസെഫ് രം​ഗത്ത് വന്നിട്ടുണ്ട്

ഗാസ: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ വെള്ളിയാഴ്ച മാത്രം 82 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ ‘ദെയ്ർ എൽ-ബലാഹി’ലെ ഒരു വീടിന് നേരെ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരും ഇതിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. സഹായം കാത്ത് നിന്ന ഗാസയിലെ 34ഓളം പാലസ്തീനികൾ അടക്കമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മധ്യ ​ഗാസയിൽ മാത്രം 37 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 23 ആളുകൾ സഹായം കാത്ത് നിൽക്കുമ്പോൾ കൊല്ലപ്പെട്ടവരാണെന്നും റിപ്പോർട്ടുണ്ട്. ​ഗാസ സിറ്റിയിൽ 23 പേർ കൊല്ലപ്പെട്ടു. തെക്കൻ ​ഗാസയിൽ കൊല്ലപ്പെട്ട 22 പേരിൽ 11 പേരും സഹായം കാത്ത് നിന്നവരാണെന്നാണ് റിപ്പോർട്ട്.

​ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടഷൻ സഹായ വിതരണം ആരംഭിച്ച മെയ് 27ന് ശേഷം സഹായം കാത്ത് നിന്ന നൂറ് കണക്കിന് ആളുകൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ​ഗാസയിലെ സർ‌ക്കാർ മാധ്യമ ഓഫീസിൻ്റെ കണക്ക് പ്രകാരം സഹായം കാത്ത് നിന്ന 409 ആളുകളാണ് ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 3203 ആളുകൾക്ക് ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.