ന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് കാണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്ത് പാകിസ്ഥാന്‍. ഇന്ത്യയുമായുളള സംഘര്‍ഷത്തില്‍ നിര്‍ണായക നയതന്ത്ര ഇടപെടലും നിര്‍ണായക നേതൃത്വവും പ്രധാനം ചെയ്തുവെന്ന് കാണിച്ചാണ് പാകിസ്ഥാന്റെ നടപടി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് കാരണായ നിര്‍ണായക ഇടപെടല്‍. പൂര്‍ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടായിരുന്നത് തടഞ്ഞുവെന്നും കാണിച്ച് ട്രംപിനെ പ്രശംസിച്ചുകൊണ്ട് പാകിസ്ഥാന്‍ ഭരണകൂടം സര്‍ക്കാരിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നും കുറിപ്പ് പങ്കുവെച്ചു.

പാകിസ്ഥാന്‍ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. ഇന്ത്യ-പാകിസ്ഥാന്‍,കോംഗോ-റുവാണ്ട പ്രതിസന്ധി എന്നിവയുള്‍പ്പെടെ നിരവധി ആഗോള സംഘര്‍ഷങ്ങളില്‍ താന്‍ നയതന്ത്ര ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.

താന്‍ ഇതുവരെ നാലഞ്ച് തവണയെങ്കിലും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടേണ്ടതായിരുന്നു. റുവാണ്ട വിഷയത്തില്‍ തനിക്ക് നൊബേല്‍ സമ്മാനം നല്‍കണം. കോംഗെയെയോ സെര്‍ബിയയെയോ കൊസോവോയെയോ നോക്കിയാന്‍ നിങ്ങള്‍ക്ക് താന്‍ പറയുന്നത് മനസിലാകുമെന്നും ട്രംപ് പറയുന്നു.

താന്‍ നടത്തിയിട്ടുള്ള ഇടപെടലില്‍ ഏറ്റവും വലുത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണ്. അതിനാല്‍ തനിക്ക് നാലോ അഞ്ചോ തവണ നൊബേല്‍ സമ്മാനം ലഭിക്കാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താന്‍ ഇടപെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇത് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.