പ്രതീകാത്മക ചിത്രം
പത്തനംതിട്ട തണ്ണിത്തോട് ഉണ്ടായ തീപിടതത്തിൽ രണ്ട് കടകൾ കത്തി നശിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 3.15 ഓടെയായിരുന്നു സംഭവം. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശവും ഉരുകിപോയി.
അതേസമയം, തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
