പയ്യോളി: കണ്ണൂരിൽ നന്തി മേൽപ്പാലത്തിൽ വെച്ച്‌ ബസുകൾ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്ക്. പകൽ രണ്ടോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ബസിലേയ്ക്ക്‌ കണ്ണൂരിൽ നിന്ന് കോഴിക്കോട് പോകുന്ന ബസ്‌ സൈഡ് മാറി വന്ന് ഇടിക്കുകയായിരുന്നു. .

ഇരു ബസുകളുടേയും മുൻവശം തകർന്നു. നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ആറ് പേരെ കൊയിലാണ്ടി ഗവ. ആശുപ ത്രിയിലും 50 പേരെ നന്തി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.