ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ.

ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ. ഇറാന്റെ 3 വിമാനത്തിൽ ആണ് മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത്. മഹാൻ എയർലൈൻ ഈ ദൗത്യത്തിന്റെ ഭാഗം ആകും. ആദ്യ വിമാനം ഇന്ന് രാത്രി 11:15 ഡൽഹിയിൽ എത്തും. ബാക്കി രണ്ട് വിമാനങ്ങൾ നാളെ രാവിലെയോടെയും വൈകിട്ടോടെയുമായി എത്തും. 1000 ഇന്ത്യക്കാരെ ടെഹ്‌റാനിൽ നിന്ന് ക്വോം വഴി മഷ്ഹാദിലേക്ക് മാറ്റി. ഇന്ത്യക്ക് മാത്രമായിട്ടാണ് ഇറാൻ വ്യോമപാത തുറന്നു തന്നിരിക്കുന്നത്. 2 ദിവസത്തിനുള്ളിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ തിരികെ എത്തിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിലെ ഇറാൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനി ആണ് ഇക്കാര്യം അറിയിച്ചത്.