ലണ്ടൻ: സചിൻ-ആൻഡേഴ്സൺ ട്രോഫിക്ക് ലീഡ്സിലെ ഹെഡിങ്‍ലിയിൽ തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. യശസ്വി ജയ്സ്വാൾ-കെഎൽ രാഹുൽ സഖ്യമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്യുന്നത്. ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്താതെ 40 റൺസിലെത്തിയിട്ടുണ്ട്. മൂന്നാം നമ്പറിൽ ഇന്ത്യൻ ടെസ്റ്റ് കുപ്പായത്തിൽ സായ് സുർശൻ അരങ്ങേറ്റം കുറിക്കും. വിരാട് കോഹ്‍ലി ശൂന്യമാക്കിയ നാലാം നമ്പറിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് എത്തുക. പിന്നാലെ ഋഷഭ് പന്ത്, കരുൺ നായർ, രവീന്ദ്ര ജഡേജ എന്നിവരുമെത്തും. ഷർദുർ ഠാക്കൂർ, ജസ് പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ എന്നീ നാല് പേസർമാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. വിരാട് കോഹ്‍ലി, രോഹിത് ശർമ, ആർ. അശ്വിൻ എന്നിവരിൽ ഒരാളെങ്കിലുമില്ലാതെ 2011ന് ശേഷം ഇന്ത്യ കളത്തിലിറങ്ങുന്നത് ഇതാദ്യമാണ്.
BREAKING NEWS, BREAKING NEWS, LATEST NEWS, SPORTS, TOP NEWS, VIRAL NEWS, WORLD NEWS
ഇന്ത്യയെ ബാറ്റിങ്ങിനിയച്ച് ഇംഗ്ലണ്ട്; ടീം ലൈനപ്പിൽ അടിമുടി മാറ്റം.
