സ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. തെക്കൻ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയായ സൊറോക്ക മെഡിക്കൽ സെന്ററാണ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്ന 16 പേർക്ക് പരിക്കേറ്റതായാണ് വിവരം.

ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനിലേക്കും ഇസ്രയേൽ പ്രതിരോധസേന ആക്രമണം നടത്തി. ഇറാനിലെ അരക് ആണവകേന്ദ്രം സൈന്യം തകർത്തതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഇറാനിയൻ കമാൻഡർമാരുടെ ചിത്രങ്ങളടക്കം ഇസ്രയേൽ പ്രതിരോധസേന പുറത്തുവിട്ടു.