Kendra Sahitya Akademi Yuva Award: സോഷ്യൽ മീഡിയയിലും കൗമാരക്കാർക്കിടയിലും തരംഗം സൃഷ്ടിച്ച പുസ്തകമാണ് റാം കെയർ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയത്തെ നെഞ്ചോട് ചേർത്താണ് പുതുതലമുറ സ്വീകരിച്ചത്.

കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നിറവിൽ അഖിൽ പി ധർമ്മജൻ. റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും കൗമാരക്കാർക്കിടയിലും തരംഗം സൃഷ്ടിച്ച പുസ്തകമാണ് റാം കെയർ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയത്തെ നെഞ്ചോട് ചേർത്താണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാം ചേരുന്നതാണ് അഖിൽ പി ധർമ്മജൻ്റെ റാം കെയർ ഓഫ് ആനന്ദി എന്ന നോവലിൻ്റെ ഇതിവൃത്തം.

23 ഭാഷകളിലുള്ള യുവ എഴുത്തുകാർക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നൽകുക. 50,000 രൂപയും ഫലകവുമാണ് ജേതാക്കൾക്ക് ലഭിക്കുന്നത്. പുരസ്കാര വിതരണ തീയതി പ്രഖ്യാപിച്ചിട്ടില്ല.